അല്‍ ഖൈലില്‍ അപ്പാര്‍ട്‌മെന്റില്‍ സ്‌ഫോടനം

Posted on: August 24, 2016 5:19 pm | Last updated: August 24, 2016 at 5:19 pm
SHARE

uaeദുബൈ: അല്‍ ഖൈല്‍ ഗേറ്റിനു സമീപം അപ്പാര്‍ട്‌മെന്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. അപ്പാര്‍ട്‌മെന്റില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അപ്പാര്‍ട്‌മെന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റുകളടങ്ങിയ കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ സ്‌ഫോടനമുണ്ടായത്. എന്നാല്‍ പരുക്കേറ്റവരില്‍ മലയാളികളില്ല. വടക്കേ ഇന്ത്യക്കാരാണ് അപകടത്തില്‍ പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന് സമീപം നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. പോലീസും അഗ്‌നിശമനസേനാ വിഭാഗവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. വിശദമായ അന്വേഷണം നടന്നു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here