അസമില്‍ ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ തട്ടിക്കൊണ്ടുപോയി

Posted on: August 22, 2016 7:04 pm | Last updated: August 23, 2016 at 9:30 am
SHARE

assam bjp leaderഗുവാഹതി: അസമില്‍ ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ബിജെപി നേതാവ് രത്‌നേശ്വര്‍ മോറന്റെ മകന്‍ കുല്‍ദീപിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് ഒന്നിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ട്.

മോറന്‍ പച്ച ടീഷര്‍ട്ട് ധരിച്ച് മുട്ടുകാലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അഞ്ച് തീവ്രവാദികള്‍ കയ്യില്‍ ആയുധങ്ങളുമായി കുട്ടിയുടെ ചുറ്റിലും നില്‍ക്കുന്നതും വീഡിയോയിലുണ്ട്. തന്റെ ആരോഗ്യം അപകടകരമായ അവസ്ഥയിലാണെന്നും തന്നെ രക്ഷിക്കണമെന്നുമാണ് കുട്ടി വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here