ജയിലിലായ പിതാവിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മകള്‍ക്ക് മന്ത്രിയുടെ സഹായം

Posted on: August 19, 2016 9:06 am | Last updated: August 19, 2016 at 9:06 am
SHARE

sushama swarajഅബുദാബി :തട്ടിപ്പ് കേസില്‍ അകപ്പെട്ട പിതാവിന്റെ മോചനത്തിന് ആവശ്യമായ സഹായം അഭ്യര്‍ത്ഥിച്ഛ് മന്ത്രിക്ക് ട്വിറ്റ് ചെയ്ത 16 കാരിയായ മകള്‍ക്ക് മന്ത്രിയുടെ സഹായം. ഐടി അടിസ്ഥാനമായി അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന പിതാവ് ചതിയില്‍ പെട്ടാണ് ജയിലിലായതെന്നും ആവശ്യമായസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആഗസ്റ്റ് 9ന് അബുദാബിയിലെ 16 വയസ്സുകാരി പെണ്‍കുട്ടി അഞ്ജലി മോഹന്‍ സഹായം അഭ്യര്‍ത്ഥിച്ഛ് ട്വിറ്ററിലൂടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചത് .

പെണ്‍കുട്ടിയുടെ ട്വിറ്റ് പിന്തുടര്‍ന്ന മന്ത്രി ആവശ്യമായ സഹായം നല്‍കാന്‍ എംബസി കര്യാലയത്തില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിതാവിന് ആവശ്യമായ നിയമ സഹായം നല്‍കുമെന്നും, കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണുള്ളതെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ വ്യക്തമാക്കി .

LEAVE A REPLY

Please enter your comment!
Please enter your name here