ബീഹാറില്‍ വിഷമദ്യ ദുരന്തം: 13 മരണം

Posted on: August 17, 2016 2:00 pm | Last updated: August 18, 2016 at 12:56 am

todyപാറ്റ്‌ന: ബീഹാറില്‍ വിഷമദ്യം കഴിച്ച് 13പേര്‍ മരിച്ചു. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ബീഹാറിലെ ഗോപാല്‍ഗഞ്ചിലുള്ള മദ്യശാലയില്‍ നിന്ന് മദ്യംവാങ്ങി കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. അതേസമയം വിഷമദ്യമാണോ മരണകാരണമെന്ന് വ്യക്തമല്ലെന്ന് ഗോപാല്‍ഗഞ്ച് മജിസ്‌ട്രേറ്റ് പറഞ്ഞു.

ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മദ്യദുരന്തമാണിത്. കഴിഞ്ഞ ഏപ്രിലിലാണ് ബീഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.