അല്‍ഫോണ്‍സ് കണ്ണന്താനം ഛണ്ഡീഗഡില്‍ അഡ്മിനിസ്‌ട്രേറ്റര്‍

Posted on: August 17, 2016 8:44 am | Last updated: August 17, 2016 at 12:03 pm

 

kannanthanamന്യൂഡല്‍ഹി: മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഛണ്ഡീഗഡില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ റാങ്കിലാണ് നിയമനം. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന് ലഭിക്കുന്ന ഉന്നത പദവിയാണിത്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാന കണ്ണന്താനം ജോലി രാജിവെച്ച് സിപിഎം ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എ ആയിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കെ അദ്ദേഹം മുന്‍കൈ എടുത്താണ് കണ്ണന്താനത്തെ പാര്‍ട്ടിയിലെത്തിച്ചത്.