രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം

Posted on: August 16, 2016 7:50 pm | Last updated: August 17, 2016 at 6:52 am

delhi airportന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇസ്താംബുള്‍,ബ്രസല്‍സ് വിമാനത്താവളങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും സി.ഐ.എസ്.എഫും അടക്കമുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയാണ് സുരക്ഷാ ഓഡിറ്റ് നടത്തുക. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗങ്ങളില്‍ നിരീക്ഷണവും പരിശോധനയും സുരക്ഷാസേന കര്‍ശനമാക്കും.
വിമാനത്താവളങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ സമിതി ഉറപ്പുവരുത്തും.