പ്രമുഖ പഞ്ചാബി സാഹിത്യകാരന്‍ ഗുര്‍ദയാല്‍ സിംഗ് അന്തരിച്ചു

Posted on: August 16, 2016 7:31 pm | Last updated: August 16, 2016 at 7:31 pm
ഗുര്‍ദയാല്‍ സിംഗ്
ഗുര്‍ദയാല്‍ സിംഗ്

ചണ്ഡിഗഡ്: പ്രമുഖ പഞ്ചാബി സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഗുര്‍ദയാല്‍ സിംഗ് (83) അന്തരിച്ചു. പഞ്ചാബിലെ ബാതിണ്ഡയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പത്ത് ദിവസമായി ചികിത്സയിലായിരുന്നു. ഫരീദ് കോട്ടിലെ ജയിറ്റ് സ്വദേശിയാണ് അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ജയിറ്റില്‍ നടക്കും. പത്മശ്രീ, ശിരോമണി സഹിത്യകാര്‍ പുരസ്‌കാരം, സോവ്യറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, പഞ്ചാബ് സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ അദ്ദേഹത്തിനു ലഭിച്ചു.