എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയിലില്ലെന്ന് ജോസ് കെ മാണി

Posted on: August 13, 2016 2:34 pm | Last updated: August 13, 2016 at 2:34 pm

JOSE K MANIകോട്ടയം: എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയിലില്ലെന്ന് ജോസ് കെ മാണി. ഇത്തരം പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കാറാനുളള സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിരുന്നു. യുഡിഎഫ് എന്ന പൊളിഞ്ഞ കപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം കോണ്‍ഗ്രസിന് കനത്ത ആഘാതമായെന്നും അതിന്റെ പരിഭ്രാന്തിയുടെ തെളിവാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണമെന്നും ദേശാഭിമാനി മുഖപ്രസംഗത്തിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം.