ജിഎസ്ടി ബില്‍ ലോക്‌സഭ പാസാക്കി

Posted on: August 8, 2016 8:56 pm | Last updated: August 9, 2016 at 12:49 pm
SHARE

GSTന്യൂഡല്‍ഹി: ജിഎസ്ടി ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. എഐഎഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇവരൊഴികെ സഭയില്‍ ഹാജരായ 429 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.

ജിഎസ്ടി ബില്‍ പാസായത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബില്‍ പാസായത് ഏതെങ്കിലും കക്ഷിയുടെ വിജയമല്ലെന്നും ഇതിനായി എല്ലാവരും ത്യാഗമനുഭവിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. നികുതി ഏകീകരണത്തിനായാണ് ജിഎസ്ടി ബില്‍ കൊണ്ടുവന്നത്. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here