ജിംനാസ്റ്റിക്‌സില്‍ ചരിത്ര നേട്ടം;ദീപാ കര്‍മാക്കര്‍ ഫൈനലില്‍

Posted on: August 8, 2016 9:15 am | Last updated: August 8, 2016 at 1:20 pm
SHARE

deepa karmakarറിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ദീപാ കര്‍മാക്കര്‍ ഫൈനലില്‍. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. 1964ല്‍ പുരുഷവിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. ഓഗസ്റ്റ് 14നാണ് ദീപയുടെ ഫൈനല്‍ നടക്കുക.

ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ വോള്‍ട്ട്, അണ്‍ ഈവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്‌ളോര്‍ എകസര്‍സൈസ് എന്നീ വിഭാഗങ്ങളിലാണ് ദിപ മല്‍സരിച്ചത്. എന്നാല്‍, വോള്‍ട്ട് ഒഴികെയുള്ള വിഭാഗങ്ങളില്‍ ദിപ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌വച്ചത്. ഓള്‍റൗണ്ട് വിഭാഗത്തില്‍ ദീപ 51ആം സ്ഥാനത്താണ് ദീപ ഫിനിഷ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here