കേരള കോണ്‍ഗ്രസിനെ ആരും അങ്ങോട്ട് ചെന്ന് ക്ഷണിക്കില്ലെന്ന് കുമ്മനം

Posted on: August 7, 2016 12:53 pm | Last updated: August 7, 2016 at 3:37 pm
SHARE

kummanamതിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ആരും അങ്ങോട്ട് ചെന്ന് ക്ഷണിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്‍.ഡി.എ ഒരധ്യായവും തുറന്നിട്ടില്ല. അതിനാല്‍ അടയ്‌ക്കേണ്ട കാര്യമില്ല. തീരുമാനം മാണി ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബി.ജെ.പിയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെ.എം മാണി ചരല്‍ക്കുന്ന് ക്യാമ്പില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മാണിയെ സ്വാഗതം ചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here