യുവജനങ്ങളുടെ ധാര്‍മിക ശാക്തീകരണത്തിന് പദ്ധതികളൊരുക്കി എസ്‌വൈഎസ് പണിപ്പുര സമാപിച്ചു

Posted on: August 7, 2016 12:18 am | Last updated: August 7, 2016 at 12:18 am
SHARE

sysകൊല്ലം: കേരളീയ യുവത്വത്തിന്റെ ധാര്‍മിക ശാക്തീകരണത്തിന് ക്രിയാത്മക പദ്ധതികള്‍ തയ്യാറാക്കി കൊല്ലം ഖാദിസിയ്യയില്‍ രണ്ട് ദിവസമായി നടക്കുന്ന എസ് വൈ എസ് സംസ്ഥാന നേതൃപരിശീലന ക്യാമ്പ് (പണിപ്പുര 16) സമാപിച്ചു. രാജ്യത്തിന്റെ ചാലക ശക്തികളായി വളരേണ്ട യുവാക്കള്‍ തീവ്രവാദ നിലപാടുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നും രാജ്യത്തിന്റെ ശത്രുക്കള്‍ വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആശങ്കകള്‍ക്കിടയില്‍ യുവത്വത്തെ ആഴത്തില്‍ ബോധവത്കരിക്കേണ്ടതുണ്ടെന്ന് ക്യാമ്പ് വിലയിരുത്തി. തൊഴില്‍ നഷ്ടപ്പെട്ടത് മൂലം ദുരിതമനുഭവിക്കുന്ന സഊദിയിലെ അനേകായിരം ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഊദി’ഭരണകൂടവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും നടത്തുന്ന ജാഗ്രതാ നീക്കങ്ങളെയും ദുബൈ എയര്‍പോര്‍ട്ടില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് മുഴുവന്‍ യാത്രക്കാരുടെയും ജീവന്‍ രക്ഷിക്കാന്‍ ഭരണകൂടവും വിമാനത്താവള ജീവനക്കാരും നടത്തിയ പ്രവര്‍ത്തനങ്ങളെയും ക്യാമ്പ് അഭിനന്ദിച്ചു.
ദ്വിദിന പഠന ക്യാമ്പിന്റെ സമാപന സംഗമം കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസത്തെ പഠന, ചര്‍ച്ചാ സെഷനുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും പി എ ഹൈദ്രോസ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മജീദ് കക്കാട്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. മുഹമ്മദ് കുഞ്ഞ്‌സഖാഫി, റഹ്മത്തുല്ല സഖാഫിഎളമരം, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പെഴക്കാപ്പള്ളി, എം വി സിദ്ദീഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ് നേതൃത്വം നല്‍കി. പണിപ്പുരയെതുടര്‍ന്നുള്ള സോണ്‍ ‘പഠിപ്പുര’ക്യാമ്പുകള്‍ ഈ മാസം 31 നകം 133 കേന്ദ്രങ്ങളില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here