പിള്ളയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: കേരള മുസ്‌ലിം ജമാഅത്ത്

Posted on: August 2, 2016 10:10 am | Last updated: August 2, 2016 at 10:19 am

തിരുവനന്തപുരം: മതവിശ്വാസത്തെയും പള്ളികളെയും അവഹേളിക്കും വിധം ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. കടുത്ത വര്‍ഗീയ വാദികളുടെ ഭാഷയിലാണ് പിള്ള സംസാരിച്ചത്. മതേതര സ്വഭാവം പുലര്‍ത്തുന്ന നേതാക്കളില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത വാക്കുകളാണ് ആര്‍ ബാലകൃഷ്ണപിള്ളയില്‍ നിന്നുണ്ടായത്. ആരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ ഈ പരാമര്‍ശങ്ങള്‍ മത വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തുന്നതാണ്.

പള്ളികളെയും ആരാധനകളെയുമെല്ലാം വിശ്വാസികളും അല്ലാത്തവരും ആദരവോടെയാണ് സമീപിക്കാറുള്ളത്. പിള്ളയെ പോലുള്ളവരുടെ ഇത്തരം പരാമര്‍ശങ്ങളെ പൊതുസമൂഹം പുച്ഛിച്ച് തള്ളും. സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ ബാലകൃഷ്ണപിള്ള തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരിയും ആവശ്യപ്പെട്ടു.