കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ ലഭിച്ചു

Posted on: July 29, 2016 6:00 am | Last updated: July 28, 2016 at 11:44 pm
SHARE
കടലില്‍ നിന്ന് ലഭിച്ച വിമാന അവശിഷ്ടം
കടലില്‍ നിന്ന് ലഭിച്ച വിമാന അവശിഷ്ടം

ചേര്‍ത്തല: മാരാരിക്കുളം ചെത്തി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയില്‍ വിമാന അവശിഷ്ടം കുരുങ്ങി. കരക്കെത്തിച്ച വിമാന അവശിഷ്ടം അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്ക് പോയ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളാണെന്ന് സംശയിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എറണാകുളം കലക്ടര്‍ മുഖേന കൊച്ചിയിലെ നാവിക ആസ്ഥാനത്ത് സംഭവം അറിയിച്ചു. നാവികസേന വിദഗ്ധരെത്തി പരിശോധന നടത്തും.
രണ്ട് മീറ്ററോളം നീളമുള്ളതും വിമാനത്തിന്റെ ചിറകിനോട് രൂപസാദൃശ്യമുള്ളതുമാണ് ലഭിച്ച സാമഗ്രി. ഇതില്‍ ഐ എ ഐ മലാട്ട് ഡിവിഷന്‍, മിലിട്ടറി എയര്‍ക്രാഫ്റ്റ് ഗ്രൂപ്പ്, ഇസ്‌റാഈല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2011 മെയില്‍ നിര്‍മിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.