അശ്വിന്‍ വീണ്ടും നമ്പര്‍ വണ്‍

Posted on: July 27, 2016 5:49 am | Last updated: July 27, 2016 at 12:50 am
SHARE

R.ashwinദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന് നേട്ടം. ബൗളര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ വീണ്ടും ഒന്നാം റാങ്കില്‍. ആന്റിഗ്വ ടെസ്റ്റിലെ ഏഴ് വിക്കറ്റ് നേട്ടമാണ് ഓഫ് സ്പിന്നര്‍ക്ക് തുണയായത്. അശ്വിന്റെ ആള്‍റൗണ്ട് മികവില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 92 റണ്‍സിനും ടെസ്റ്റ് സ്വന്തമാക്കിയിരുന്നു. 2015 വര്‍ഷാവസാനത്തിലും അശ്വിന്‍ ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായെ മറികടന്നാണ് അശ്വിന്റെ മുന്നേറ്റം. ഒന്നാം സ്ഥാനത്തായിരുന്ന ഷാ നാല് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി അഞ്ചാമതായി. ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവരാണ് യഥാക്രമം രണ്ടു, മൂന്ന്, നാല് സ്ഥാനങ്ങളില്‍.