ഖത്വര്‍ ചാരിറ്റിക്ക് സഫാരി ഗ്രൂപ്പ് കാര്‍ നല്‍കി

Posted on: July 26, 2016 9:21 pm | Last updated: July 26, 2016 at 9:21 pm
SHARE
ഖത്വര്‍ ചാരിറ്റിക്കുള്ള കാറിന്റെ താക്കോല്‍  സഫാരിഗ്രൂപ്പ്  കൈമാറുന്നു
ഖത്വര്‍ ചാരിറ്റിക്കുള്ള കാറിന്റെ താക്കോല്‍
സഫാരിഗ്രൂപ്പ്
കൈമാറുന്നു

ദോഹ: സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടു നിസാന്‍ പട്രോള്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി അബു ഹമൂറിലെ സഫാരിമാളില്‍ നടന്ന ചടങ്ങില്‍ ഖത്വര്‍ ചാരിറ്റി പ്രതിനിധികള്‍ക്ക് കൈമാറി. സഫാരി ഗ്രൂപ്പ് സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വളരെ താത്പര്യം കാണിക്കുന്നുണ്ട്. തങ്ങള്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ സമൂഹത്തോടുള്ള വിശ്വാസ്യത നിലനിര്‍ത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ സഫാരിയുടെ ഭാഗത്തുനിന്നും ഇനിയുമുണ്ടാകുമെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.