തൃശ്ശൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Posted on: July 25, 2016 9:26 am | Last updated: July 25, 2016 at 9:26 am
SHARE

തൃശ്ശൂര്‍: തൃശ്ശൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോടാണ് അപകടം നടന്നത്. അഴീക്കോട് സ്വദേശികളായ ജലീല്‍, കുട്ടന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി.

ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. വള്ളത്തില്‍ മൊത്തം 5 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും അഴീക്കോട് സ്വദേശികളാണ്. നാട്ടുകാരും രക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇപ്പോള്‍ തൃശ്ശൂര്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതാണ് അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസവും സമാനമായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.