സദാചാര പോലിസ് ചമഞ്ഞ് ആക്രമണം: നാല് പേര്‍ അറസ്റ്റില്‍

Posted on: July 24, 2016 1:05 pm | Last updated: July 24, 2016 at 1:05 pm
SHARE

arrest168മാനന്തവാടി: മാനന്തവാടിയില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. വയനാട്, തവിഞ്ഞാല്‍ സ്വദേശികളായ ഇലഞ്ഞിക്കല്‍ സുധീഷ് (36) കപ്പലുമാക്കല്‍ അഖില്‍.കെ. വര്‍ക്കി (28) പഴയ വീട്ടില്‍ അനുപ് (28) മുണ്ടുപാലത്തിങ്കല്‍ മത്തായി (60) എന്നിവരെയാണ് ഞായറാഴ്ച പുലര്‍ച്ചെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഗുഡാലോചനാ, തട്ടികൊണ്ട് പോകല്‍, കൊലപാതകശ്രമം, മാനഭംഗം എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.