സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Posted on: July 23, 2016 11:49 pm | Last updated: July 23, 2016 at 11:49 pm
SHARE

നാദാപുരം: പാറക്കടവ് ഉളിപ്പാറ പാറക്കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൊയപ്രം പാലം സ്വദേശി കല്ലുകൊത്തിയില്‍ പരേതനായ അലിയുടെ മകന്‍ സഫീറാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ സഫീറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.