സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശം

Posted on: July 23, 2016 9:04 pm | Last updated: July 23, 2016 at 9:04 pm
SHARE

kanam Rajendranതിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശം. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനാവില്ലെന്ന നിലപാടിന് എതിരെയാണ് രൂക്ഷവിമര്‍ശം ഉയര്‍ന്നത്. വിവരാവകാശ നിയമത്തിന് എതിരായ നിലപാട് ശരിയല്ല. ഇടതുപക്ഷം പോരാടിയാണ് നിയമം രൂപംകൊണ്ടത്. ഇക്കാര്യത്തില്‍ സിപിഐക്കും വലിയ പങ്കുണ്ട്. ഇതില്‍ വെള്ളം ചേര്‍ക്കുന്നത് ഉചിതമല്ല.

മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എംകെ ദാമോദരനെ നിയമിച്ച നടപടി തെറ്റായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് അതു കളങ്കം സൃഷ്ടിച്ചു. തനിക്ക് ഗോഡ്ഫാദര്‍ ഉണ്ടായിരുന്നെങ്കില്‍ മന്ത്രിയാകുമായിരുന്നെന്ന ബിജിമോളുടെ പരാമര്‍ശം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന അഭിപ്രായം ഉയര്‍ന്നു.

വിവാദ അഭിമുഖം നല്‍കിയ ഇഎസ് ബിജിമോള്‍ക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്നും കൂടുതല്‍ വിശദീകരണം നല്‍കാന്‍ സമയം അനുവദിക്കാനും തീരുമാനമായി.