ഭക്തരെ അത്ഭുതപ്പെടുത്തി ക്ഷേത്രത്തില്‍ നിന്ന് മൗലാന ഹസ്‌റത്ത് പ്രകീര്‍ത്തനം

Posted on: July 12, 2016 1:00 am | Last updated: July 12, 2016 at 9:32 am
SHARE

മട്ടാഞ്ചേരി: ആയിരകണക്കിന് വരുന്ന ഭക്തജനങ്ങളെ ഞെട്ടിച്ചു കൊണ്ട് കൊച്ചി പാലസ് റോഡിലെ വിഡോബ ക്ഷേത്രത്തില്‍ നിന്ന് ഒരു സ്തുതിഗീതം ഉയര്‍ന്നു. മൗലാന ഹസ്‌റത്തിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഗീതമായിരുന്നു അത്. അഖണ്ഡ ഭജന സപ്താഹത്തില്‍ ഹസ്‌റത്ത് പ്രകീര്‍ത്തനം പാടിയത് മഹാരാഷ്ടയിലെ ഹൈന്ദവ ഭക്തി പ്രസ്ഥാനത്തിന് നായകത്വം വഹിച്ച സന്ത് ഏകനാഥ് മഹാരാജിന്റെ പരമ്പരയില്‍പ്പെട്ട പുഷ്‌ക്കര്‍ മഹാരാജ് പൈടാന്‍കര്‍.

ഗീതം സമാപിച്ചതോടെ അന്ധിച്ചു നിന്ന ഭക്തജനങ്ങളോടായി പുഷ്‌ക്കര്‍ മഹാരാജ് പറഞ്ഞു. രാമനും, റഹീമും ഒന്നാണ്. ഭിന്നിച്ചു കാണുന്നതാണ് തെറ്റ്. മതത്തിന്റെ പേരിലുള്ള സ്പര്‍ദ്ധകള്‍ അവസാനിപ്പിക്കാന്‍ ആദ്യം തയ്യാറാകേണ്ടത് ആരാധനാലയങ്ങള്‍ കേന്ദീ കരിച്ചാണ്. ഹിന്ദു ക്ഷേത്രത്തില്‍ ഭജനകള്‍ക്കൊപ്പം ഇസ്‌ലാമിക ഗീതങ്ങളും ഉയരണം. തിരിച്ചും അതുപോലെ തന്നെ ആയിരിക്കണമെന്നും മഹാരാജ് പറഞ്ഞു.