ഭീകരതക്ക് മതമില്ല; മുസ്ലിംകളെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Posted on: July 11, 2016 10:52 am | Last updated: July 12, 2016 at 9:01 am
SHARE

pinarayi

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളുടെ തിരോധാനം അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇതിനായി കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം ഭീകരതക്ക് ഒരു മതവുമായും ബന്ധമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് മുസ്ലിംകളെ സംശയത്തിന്റെ നിഴലിലാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. മലയാളികള്‍ ഇസിലില്‍ ചേര്‍ന്നതായി വിശ്വസനീയമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഗൗരവമുള്ള വിഷയമായതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് അവസരമുണ്ടാക്കരുതെന്നും ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.