മദ്യവില്‍പന ശാലകളില്‍ സിസിടിവി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

Posted on: July 7, 2016 8:32 pm | Last updated: July 8, 2016 at 2:08 pm
SHARE

PINARAYI 2തിരുവനന്തപുരം: മദ്യവില്‍പന ശാലകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. 21 വയസിന് താഴെയുള്ളവര്‍ മദ്യം വാങ്ങുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജനങ്ങളുടെ സര്‍ക്കാറിന് മുന്നോട്ട് പോവണമെങ്കില്‍ ജനകീയ പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പിണറായി വ്യക്തമാക്കി.

ആദിവാസി കോളനികളിലടക്കം മദ്യാസക്തി കുറക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കും. പൊതുജനാഭിപ്രായം തേടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോവുക. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗവും ലഭ്യതയും കുറക്കുവാനാവശ്യമായ നടപടിക്രമങ്ങള്‍ക്കൊപ്പം നിയമനിര്‍മാണവും ബോധവല്‍ക്കരണവും ചികില്‍സാ പുനരധിവാസ പദ്ധതികളും ജനകീയ ഇടപെടലുകളിലൂടെ സംയോജിപ്പിച്ചുകൊണ്ട് ജനങ്ങളിലേക്കിറങ്ങുക എന്നുള്ളതാണ് ഇതിന്റെ ആദ്യഘട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.