ഇ.വി.കെ.എസ്. ഇളങ്കോവന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

Posted on: June 25, 2016 12:01 pm | Last updated: June 25, 2016 at 8:58 pm

elangovanചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഇ.വി.കെ.എസ്. ഇളങ്കോവന്‍ രാജിവച്ചു. വരും ദിവസം രാജിക്കത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കൈമാറുമെന്നാണ് സൂചന. തമിഴ്‌നാട് നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ് അഴിച്ചുപണിക്ക് നീങ്ങുന്നതായി സൂചന ഉണ്ടായിരുന്നു. അതിനു മുമ്പേ രാജിവച്ചൊഴിയുകയാണ് ഇളങ്കോവന്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ പാളിച്ച കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം ഇളങ്കോവന്റെ സ്ഥാനം തെറിക്കാന്‍ കാരണമാകുമെന്ന് സൂചനയുണ്ടായിരുന്നു. 41 സീറ്റില്‍ മത്സരിച്ചതില്‍ എട്ട് എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനു ജയിക്കാന്‍ സാധിച്ചത്.