രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമെന്ന് ബിജെപി വക്താവ്

Posted on: June 23, 2016 10:55 pm | Last updated: June 23, 2016 at 10:55 pm
SHARE

RAHUL GANDHIഭോപ്പാല്‍:വിദേശയാത്രക്ക് പോയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എവിടെയാണെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ബിജെപി മധ്യപ്രദേശ് വക്താവ് ബിജേന്ദ്രസിംഗ് സിസോദിയ. രാഹുല്‍ഗാന്ധി എവിടെയാണെന്ന് സൂചന നല്‍കുന്നവര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് ബിജേന്ദ്രസിംഗ് സിസോദിയ പ്രതികരിച്ചത്.

കുറച്ച് ദിവസം നീളുന്ന വിദേശയാത്രയ്ക്ക് പുറപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചത്. പക്ഷേ ഏത് രാജ്യമാണ് സന്ദര്‍ശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here