Connect with us

Kerala

മന്ത്രിമാര്‍ക്ക് ഇനി പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടുമില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വെട്ടിക്കുറക്കാന്‍ തീരുമാനം. ഇനി മുതല്‍ മന്ത്രിമാരുടെ യാത്രക്ക് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഉണ്ടാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സുരക്ഷാ അവലോകന സമിതിയാണ് തീരുമാനമെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരുടെ സുരക്ഷയും പിന്‍വലിക്കും.

Latest