ആലുവ കോടതിയില്‍ ജീവനക്കാരിയെ പീഡീപ്പിച്ചതായി പരാതി

Posted on: June 21, 2016 1:48 pm | Last updated: June 21, 2016 at 1:48 pm

ആലുവ: ആലുവ കോടതിയില്‍ സ്ത്രീയെ പീഡീപ്പിച്ചതായി പരാതി. ഇവിടുത്തെ താത്കാലിക ജീവനക്കാരിയാണ് ബഞ്ച് ക്ലാര്‍ക്കിനെതിരേ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ബെഞ്ച് ക്ലര്‍ക്കിനെതിരെ കേസെടുത്തെന്ന് ആലുവ എസ്.ഐ ഹണി കെ.ദാസ് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനമാണ് പീഡനം നടന്നത്. ജോലിക്കായി രാവിലെ ഒന്‍പത് മണി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ താല്‍ക്കാലിക ജീവനക്കാരിയെ ക്ലര്‍ക്ക് പീഡപ്പിച്ചെന്നാണ് പരാതി. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ഏറെ ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആലുവ എസ്.ഐക്ക് പരാതി നല്‍കിയത്.