Connect with us

Qatar

ഖത്വറില്‍ റമസാനില്‍ നടത്തിയത് 1320 റെയ്ഡുകള്‍

Published

|

Last Updated

ദോഹ: റമസാന്‍ പകുതിയാകുന്നതിനിടെ വാണിജ്യ മന്ത്രാലയം നടത്തിയത് 1320 റെയ്ഡുകള്‍. ഉപഭോക്തൃ അവകാശം സംരക്ഷിക്കുന്നതിനും നിയമലംഘനം തടയുന്നതിനും ഭക്ഷ്യശാലകള്‍, ചില്ലറ വില്‍പ്പനശാലകള്‍, മറ്റ് ഷോപ്പുകള്‍ തുടങ്ങിയയിടങ്ങളില്‍ വ്യാപക പരിശോധനയാണ് വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
റമസാന്‍ ടെന്റുകള്‍, കഫേകള്‍, കശാപ്പ്ശാല, മത്സ്യക്കടകള്‍, വാണിജ്യ സമുച്ഛയങ്ങളിലെ പ്രമോഷന്‍, പ്രത്യേക ഓഫര്‍ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ട്. റമസാനോട് അനുബന്ധിച്ച് മന്ത്രാലയം പുറത്തുവിട്ട വിലയേക്കാള്‍ അധികം വാങ്ങുന്നതും പരിശോധിക്കുന്നുണ്ട്. അമിത വില, വില പ്രദര്‍ശിപ്പിക്കാതിരിക്കല്‍, പ്രഖ്യാപിച്ച ഇളവ് നല്‍കാതിരിക്കുക, ഇളവുകള്‍ക്കുള്ള ഔദ്യോഗിക അറിയിച്ച് കാണുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉത്പന്നം വില്‍ക്കാതിരിക്കുക, സബ്‌സിഡി മാംസത്തിന്റെ വില കൂട്ടി വില്‍ക്കുക തുടങ്ങി പത്ത് നിയമലംഘനങ്ങള്‍ പരിശോധനക്കിടെ പിടികൂടി.

Latest