National
എല്ലാം അറിയുന്ന മോഡിക്ക് രഘുറാം രാജനെപോലെയൊരു വിദഗ്ധനെ ആവശ്യമില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ വിരമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കണ്ണിചേര്‍ന്നു. മോദിക്ക് എല്ലാം അറിയാം. അതിനാല്‍ രഘുറാം രാജനെപോലെയൊരു വിദഗ്ധനെ ആവശ്യമില്ലെന്നും രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ മോദി വിമര്‍ശനം.
രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ രാജന്‍ നടത്തിയ ഇടപെടലിനെ രാഹുല്‍ അഭിനന്ദിക്കുകയും ചെയ്തു. രഘുറാം, നിങ്ങളെപോലെയുള്ള ആളുകളാണ് ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
---- facebook comment plugin here -----