ഇശ്‌റത്ത് ജഹാന്‍ കേസില്‍ മനഃപൂര്‍വം വിവാദമുണ്ടാക്കുന്നു:ചിദംബരം

Posted on: June 17, 2016 4:25 am | Last updated: June 17, 2016 at 12:26 am
SHARE

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അഡീഷനല്‍ സെക്രട്ടറി ബി കെ പ്രസാദ് സാക്ഷിയായ ഉദ്യോഗസ്ഥന്‍ അശോക് കുമാറിനോട് ഫയല്‍ കാണാത്തതിനെ കുറിച്ച് ചോദിച്ചാല്‍ കണ്ടില്ലെന്ന് മറുപടി പറയണമെന്ന് പഠിപ്പിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതായി ഒരു ദേശീയ പത്രം നേരെത്തെ വാര്‍ത്ത നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന പാനല്‍ സാക്ഷിയോട് ഫയലുകള്‍ കണ്ടിട്ടില്ലെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന. ഇത്തരം വിവാദങ്ങള്‍കൊണ്ട് കേസിന്റെ സത്യാവസ്ഥ പുറത്തുവരില്ലെന്നും ചിദംബരം പറഞ്ഞു.