മകന്റെ അടിയേറ്റ് പിതാവിന്റെ പല്ലുകൊഴിഞ്ഞു

Posted on: June 13, 2016 11:02 pm | Last updated: June 13, 2016 at 11:02 pm

വെള്ളരിക്കുണ്ട്: മകന്റെ അടിയേറ്റ് പിതാവിന്റെ പല്ലുകൊഴിഞ്ഞു. വെള്ളരിക്കുണ്ട് നാട്ടക്കല്ല് അടുക്കളക്കുന്നിലെ ഗംഗാധരനെ (55) യാണ് മകന്‍ രതീഷ് ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയ രതീഷ് സഹോദരി രജനി ഭക്ഷണം ഉണ്ടാക്കാന്‍ വൈകിയതിന്റെ കാരണംപറഞ്ഞ് ചൂരല്‍ വടിയെടുത്ത് രജനിയെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ചെന്ന ഗംഗാധരനെ രതീഷ് ചൂരല്‍ കൊണ്ട് മുഖത്തടിക്കുകയായിരുന്നുവെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗംഗാധരന്‍ പരാതിപ്പെട്ടു.