റമസാന്‍ പ്രാര്‍ഥനാ സമ്മേളനം: കാല്‍ നാട്ടല്‍ കര്‍മം നടത്തി

Posted on: June 12, 2016 12:04 am | Last updated: June 12, 2016 at 12:04 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമസാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനം ജൂലൈ ഒന്നിന് നടക്കും. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന കാല്‍നാട്ടലിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി നേതൃത്വം നല്‍കി. വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കെ മുഹമ്മദ് ഇബ്‌റാഹീം കൊന്നോല, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, കമ്മുക്കുട്ടി ഹാജി തൃശ്ശൂര്‍ സംബന്ധിച്ചു.
റമസാനില്‍ മഅ്ദിന്‍ അക്കാദമി നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായി വനിതകള്‍ക്കായി ഹോം സയന്‍സ് ക്ലാസിന് ഇന്നലെ തുടക്കമായി. അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. ചരിത്ര പഠനം സെഷനില്‍ അഹമദ് കാമില്‍ സഖാഫി ക്ലാസെടുത്തു . ആത്മീയ മജ്‌ലിസിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ നേതൃത്വം നല്‍കി. ഇന്ന്് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അസ്സഖാഫി നേതൃത്വം നല്‍കും.