ഇടത്തരം കുടുംബത്തിലെ മിശ്രക്ക് നാല് മക്കള്‍;നാലുപേരും ഐഎഎസുകാര്‍

Posted on: June 8, 2016 11:12 pm | Last updated: June 8, 2016 at 11:12 pm

iasഅലഹാബാദ്: ഉത്തര്‍പ്രദേശിലെ പ്രതാപ്‌നഗറിലെ ഇടത്തരം കുടുംബത്തിലെ മിശ്രയുടെ നാലു മക്കളും അടുത്തടുത്ത വര്‍ഷങ്ങളില്‍ ഐഎഎസ് റാങ്ക് ജേതാക്കളായതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. രാജ്യത്തെ മുഴുവന്‍ മാതാപിതാക്കള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന ഈ പിതാവിന് മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്്. നാലു പേരും സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്.
മക്കളുടെ ഇഷ്ടത്തിനനുസരിച്ചാണ് നാലുപേരെയും ഐഎഎസ് പരീക്ഷക്കയച്ചത്. പഠിക്കാന്‍ മിടുക്കരായത്‌കൊണ്ടു തന്നെ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നെന്ന് മിശ്ര പറഞ്ഞു.

മിശ്ര
മിശ്ര

കഴിഞ്ഞ വര്‍ഷം മൂത്ത രണ്ടു കുട്ടികളും ഐഎഎസ് പരീക്ഷ വിജയിച്ചപ്പോള്‍ ഇളയ കുട്ടി ഈ വര്‍ഷം റാങ്ക് ജേതാക്കളായി. പഠനത്തിലുള്ള മക്കളുടെ മികവ് മനസിലാക്കിയ ബാങ്ക് മാനേജര്‍കൂടിയായ അച്ഛന്‍ ഇത്തവണ ഇളയ മകള്‍ ഉജ്വല നേട്ടം കരസ്ഥമാക്കുമെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. ഇപ്പോഴും മിശ്രയുടെ കുടുംബം നയിക്കുന്നത് ലളിത ജീവിതമാണ്.