സര്‍വകലാശാല അസിസ്റ്റന്റ്: സാധ്യതാ പട്ടികയില്‍ 10,000 പേര്‍

Posted on: June 8, 2016 3:25 pm | Last updated: June 8, 2016 at 3:25 pm

pscതിരുവനന്തപുരം: സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിന് 10,000 പേരുടേയും കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന് 1500 പേരുടേയും സാധ്യതാപട്ടികകള്‍ തയ്യാറാക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ജൂണ്‍ 30ന് ഇവ പ്രസിദ്ധീകരിക്കും. സര്‍വകലാശാല അസിസ്റ്റന്റിന്റെ മുഖ്യപട്ടികയില്‍ 5000 പേരെയും കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന്റേതില്‍ 750 പേരെയും ഉള്‍പ്പെടുത്തും.

മെയ് 24 നാണ് പിഎസ്എസി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ആഗസ്ത് അവസാനത്തോടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് സെപ്തംബറില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് നീക്കം.