രണ്ടാം ജയത്തോടെ കൊളംബിയ കോപ അമേരിക്ക ക്വാര്‍ട്ടറില്‍

Posted on: June 8, 2016 11:33 am | Last updated: June 8, 2016 at 11:33 am
Colombia's James Rodriguez celebrates after scoring against Paraguay during a Copa America Centenario football match  in Pasadena, California, United States, on June 7, 2016.  / AFP PHOTO / Frederic J. BrownFREDERIC J. BROWN/AFP/Getty Images
Colombia’s James Rodriguez celebrates after scoring against Paraguay during a Copa America Centenario football match in Pasadena, California, United States, on June 7, 2016. / AFP PHOTO / Frederic J. BrownFREDERIC J. BROWN/AFP/Getty Images

പസാദെന: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കൊളംബിയ കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാഗ്വയെ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച കൊളംബിയ ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്.

പന്ത്രണ്ടാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയിലൂടെ കൊളംബിയയാണ് ആദ്യം ലീഡ് നേടിയത്. മുപ്പതാം മിനിറ്റില്‍ ഹാമിസ് റോഡ്രിഗസിലൂടെ അവര്‍ ലീഡുയര്‍ത്തി. 71-ാം മിനിറ്റില്‍ വിക്ടര്‍ അയാളയിലൂടെ പരാഗ്വ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.