വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെ ബാബു

Posted on: June 5, 2016 3:13 pm | Last updated: June 6, 2016 at 9:24 am

babuതിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെ ബാബു. തന്റെ തോല്‍വിയില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ബാബു ആരോപിച്ചു. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചു. ആദര്‍ശം പറഞ്ഞിരുന്നാല്‍ പാര്‍ട്ടിയുണ്ടാവില്ല. ഏഴ് ദിവസം നീണ്ടുനിന്ന സീറ്റ് തര്‍ക്കം തന്റെ തോല്‍വിക്ക് കാരണമായി. തന്നെ പാര്‍ട്ടിക്ക് വേണ്ടാത്തവനായി ചിത്രീകരിച്ചു. ഇഷ്ടമില്ലാത്ത വകുപ്പായിട്ടും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. മദ്യനയം അപ്രായോഗികമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും ബാബു പറഞ്ഞു.