അവയവകച്ചവടം; ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ജീവനക്കാര്‍ അറസ്റ്റില്‍

Posted on: June 3, 2016 11:28 pm | Last updated: June 3, 2016 at 11:28 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കിഡ്‌നി കച്ചവടവുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രിയിലെ രണ്ട് ജീവനക്കാരെയും മൂന്നു ഇടനിലക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരായ ശൈലേഷ് സക്‌സേന (31) ആദിത്യ സിംഗ് (24) എന്നിവരും ഇടനിലക്കാരായ അസീം സിക്ദര്‍ (37), സത്യ പ്രകാശ് (30), ദേവാഷിഷ് മൗലിക് (30) എന്നിവരാണ് അറസ്റ്റിലായത്. സ്‌കസേനയും ആദിത്യ സിംഗും അപ്പോളോയിലെ ഡോക്ടര്‍മാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അവയവ കച്ചവടവുമായി ബന്ധപ്പെട്ട വലിയ റാക്കറ്റിലെ കണ്ണികളാണ് സ്‌കസേനയും ആദിത്യ സിംഗുമെന്നു പോലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് പണംവാങ്ങി അവയവങ്ങള്‍ ഇവര്‍ വിറ്റിരുന്നു.