കാശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: June 3, 2016 7:57 pm | Last updated: June 4, 2016 at 11:16 am
SHARE

bsfശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക് വരികയായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹത്തെ അനന്ത്‌നാഗ് ജില്ലയിലെ ബിജബെഹറയില്‍ വച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രണ്ട് സൈനികരുടെ നില ഗുരുതരമാണ്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ബിഎസ്എഫ് സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here