എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന്

Posted on: May 26, 2016 6:02 am | Last updated: May 26, 2016 at 12:04 am

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 140 നിയുക്ത എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടക്കും. ഇതിനായി നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തിരഞ്ഞെടുപ്പും ജൂലൈ ആദ്യവാരം ബജറ്റ് അവതരണവും നടത്തും.