മതനേതാക്കളെ അവഹേളിക്കുന്നതില്‍ നിന്ന് ലീഗ് പിന്തിരിയണം: ഐ എന്‍ എല്‍

Posted on: May 26, 2016 5:54 am | Last updated: May 25, 2016 at 11:56 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരം മൂത്ത് മതസംഘടനാ നേതാക്കളെ അവഹേളിക്കുന്നതില്‍ നിന്നും പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ നിന്നും മുസ്‌ലിം ലീഗ് പിന്തിരിയണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മലപ്പുറത്ത് കല്‍പ്പകഞ്ചേരിയില്‍ സുന്നി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടത് കാടത്തവും പൈശാചികവുമാണ്. ലീഗിന്റെ ഫാഷിസ്റ്റ് മനോഭാവമാണ് ഇത്തരം അക്രമത്തിന്റെ പിന്നിലുള്ളത്. മതനേതാക്കാളേയും പണ്ഡിതരേയും അവഹേളിക്കുന്നതിനായി നാടെങ്ങും ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കണമെന്നും ഐ എന്‍ എല്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എം എം മാഹീന്‍ സംസാരിച്ചു.