സിക്കിമില്‍ സര്‍ക്കാര്‍ പരിപാടികളില്‍ കുപ്പിവെള്ളം നിരോധിച്ചു

Posted on: May 26, 2016 6:00 am | Last updated: May 25, 2016 at 11:34 pm

സിക്കിം: ഹരിത സംസ്ഥാനമെന്ന പദവി ഉറപ്പിക്കുന്നതിനായി സിക്കിമില്‍ സര്‍ക്കാര്‍ മീറ്റിങ്ങുകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. സര്‍ക്കാര്‍ മീറ്റിങ്ങുകളിലും മറ്റും ചടങ്ങിന് ശേഷം വരുന്ന പഌസ്റ്റിക് മാലിന്യത്തിന്റെ അളവ് വളരം കൂടുതലാണെന്നും ഇതിന്റെ അളവ് ഒരു പരിധി വരെ കുറക്കാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്നും മന്ത്രാലയം കരുതുന്നു. ഇനിയുളള ഒരു സര്‍ക്കാര്‍ ചടങ്ങുകളുലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന സംസ്ഥാന ചീഫ് സെക്രട്ടറി അലോക് ശ്രീവാസ്തവ പറഞ്ഞു. കുപ്പിവെളളം നിരോധിക്കുന്ന ആദ്യ സംസ്ഥാനമാണ് സിക്കിം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.