Connect with us

Gulf

എണ്ണ വില ഇനിയും ഉയരേണ്ടതുണ്ടെന്ന് ഖത്വര്‍ ഊര്‍ജ മന്ത്രി മുഹമ്മദ് ബിന്‍ സ്വാലിഹ്

Published

|

Last Updated

മുഹമ്മദ് ബിന്‍ സ്വാലിഹ്
അല്‍ സാദ

ദോഹ: ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 65 ഡോളറെങ്കിലും ലഭിക്കേണ്ടതാണെന്നും എണ്ണവില ഇപ്പോഴും ആശ്വസിക്കാവുന്ന നിരക്കിലെത്തിട്ടില്ലെന്നും ഖത്വര്‍ ഊര്‍ജ, വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദ. എണ്ണവില പതിയെ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും എണ്ണവില ഇന്‍ഡ്ട്രിയെ ഉണര്‍ത്തുന്ന നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കൂടുതല്‍ നിരക്കിലേക്ക് ഉയരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനു (എ പി) നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വക്തമാക്കിയത്. അടുത്ത ആഴ്ച വിയന്നയില്‍ ഒപെക് രാജ്യങ്ങളുടെ മീറ്റിംഗ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഇന്റര്‍വ്യൂ നടന്നത്.
എണ്ണ വിതരണത്തിന്റ ഭാവി സുരക്ഷിതമല്ലാതെ തുടരുകയാണ്. 2014ല്‍ ആരംഭിച്ച എണ്ണവിലക്കുറവ് ഉത്പാദകരില്‍ സൃഷ്ടിച്ച പ്രതിസന്ധി അവസാനിച്ചിട്ടില്ല. എണ്ണവിലയുടെ തിരിച്ചു വരവ് ഇപ്പോള്‍ ശരിയായ ദിശയിലാണ്. എന്നാല്‍ അത് പതുക്കെ മാത്രമേ സംഭവിക്കുന്നുള്ളൂ. അത് അനുയോജ്യമായ ഒരു നിലവാരത്തിലെത്തിയെന്നു കരുതാറായിട്ടില്ല. സുരക്ഷിതമായ വില ലഭിച്ചാല്‍ മാത്രമേ ഭാവിയില്‍ വില ആഘാതം ഇല്ലാതാക്കാന്‍ കഴിയുന്നവിധം സുരക്ഷിതമായ വിതരണത്തിനു സാധിക്കൂ. വില ഉയര്‍ത്തുക ലക്ഷ്യം വെച്ച് ഉത്പാദനം മരവിപ്പിക്കുന്നതിന് ഉതപാദക രാജ്യങ്ങള്‍ക്കിടയില്‍ ഇനിയും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് ഇപ്പോഴില്ലെന്ന് മന്ത്രി പറഞ്ഞു. ഒപെക്, ഒപെക് ഇതര രാജ്യങ്ങളുമായി ദോഹയില്‍ നടത്തിയ കൂടിയാലോചന തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് മന്ത്രിയോട് ചോദ്യമുന്നയിച്ചതെന്ന് എ പി റിപ്പോര്‍ട്ട് ചെയ്തു.
ദോഹ മീറ്റിംഗിന്റെ നീക്കം ഉപേക്ഷിച്ചതാണ്. എന്നാല്‍ ഒപെക് മെമ്പറോ അല്ലാത്തതോ ആയ പ്രധാന ഉത്പാദക രാജ്യങ്ങള്‍ക്ക് ആലോചന പുരരാംഭിക്കണമെന്നു തോന്നുമ്പോള്‍ ആകാവുന്നതാണ്. തുറന്ന സമീപനത്തോടെ അനുയോജ്യമായ സമയത്ത് ടേബിളിനു ചുറ്റുമിരുന്ന് സംസാരിക്കാവുന്നതേയുള്ളൂ. എണ്ണയുത്പാദാനം കുറച്ച് വിപണിയില്‍ വില ഉയര്‍ത്താനുള്ള തീരുമാനമെടുക്കുന്നതിനു വേണ്ടി ദോഹയില്‍ ചേര്‍ന്ന ഉത്പാദക രാജ്യങ്ങളുടെ യോഗം ഇറാന്റെ വിജോയിപ്പിനെത്തുടര്‍ന്ന് തീരുമാനമെടുക്കാനാകാതെ പിരിഞ്ഞിരുന്നു. ഉത്പാദനം മരവിപ്പിക്കാന്‍ ഇറാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ തീരുമാനം കൊണ്ട് ഫലമുണ്ടാകില്ലെന്ന സഊദി നിലപാടിനെത്തുടര്‍ന്നായിരുന്നു മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞത്.
അതേസമയം, ഉത്പാദനം മരവിപ്പിക്കാനുള്ള നീക്കം നടക്കാതെ പോയത് ഇറാന്റെ നിലപാടുകാരണമാണെന്നു പറയാന്‍ മന്ത്രി സന്നദ്ധമായില്ല. ഉത്പാദനം മരവിപ്പിക്കാതെ തന്നെ എണ്ണവില കഴിഞ്ഞ ദിവസം ബാരലിന് 48 ഡോളറിലെത്തി. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് ലഭിച്ചിരുന്ന വിലയുടെ പകുതിയില്‍ താഴെയാണ് ഇപ്പോഴും ഈ വില. അടുത്തയാഴ്ച നടക്കാനിരക്കുന്ന ഒപെക് മീറ്റിംഗില്‍ അടുത്ത ഘട്ടത്തില്‍ ഉത്പാദക രാജ്യങ്ങള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. മുന്‍നിര എണ്ണയുത്പാദക രാജ്യമായ സഊദി അറേബ്യയില്‍ ഊര്‍ജ മന്ത്രി മാറിയ ശേഷം നടക്കുന്ന ആദ്യത്തെ ഒപെക് യോഗമെന്ന സവിശേഷതയും മീറ്റിംഗിന് കല്‍പ്പിക്കപ്പെടുന്നുണ്ട്. ഒപെകില്‍ അംഗമല്ലാത്ത രാജ്യങ്ങളെയും മീറ്റിംഗില്‍ പങ്കെടുപ്പിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും ഒപെക് മീറ്റിംഗിനു സമാന്തരമായോ ശേഷമോ അംഗങ്ങളല്ലാത്ത രാജ്യങ്ങളുമായുള്ള മീറ്റിംഗ് നടക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് ബിന്‍ സ്വാാലിഹ് പറഞ്ഞു.

---- facebook comment plugin here -----

Latest