Connect with us

International

പരമാധികാരം മാനിക്കും; തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍/ ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പരമാധികാരം മാനിക്കുന്നുവെന്നും എന്നാല്‍ തീവ്രവാദത്തിനോട് വിട്ടുവീഴ്ചയില്ലെന്നും ഒബാമ ഭരണകൂടം. പാക്കിസ്ഥാന്റെ അഖണ്ഡതയും പരമാധികാരവും അമേരിക്ക വിലമതിക്കുന്നുണ്ട്. എന്നാല്‍ തീവ്രവാദികളെ തുരത്താന്‍ പാക് മണ്ണില്‍ സൈനിക നടപടി നടത്തേണ്ടി വരും. അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ ശക്തിയാര്‍ജിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ വെച്ചു പൊറുപ്പിക്കാനാകില്ലെന്നും യു എസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാന്‍ മേധാവി മുല്ലാ അക്തര്‍ മന്‍സൂര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടിനിടെ ശക്തമായ പ്രതികരണവുമായി പാക്കിസ്ഥാന്‍ രംഗത്തു വന്നിരുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ പാക് പരമാധികാരത്തിനെതിരായ കടന്നു കയറ്റമാണെന്ന് നവാസ് ശരീഫ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാര്‍ക്ക് ടോണര്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. സമാധാന ചര്‍ച്ചയിലേക്ക് മടങ്ങി വരികയെന്നത് മാത്രമാണ് താലിബാന് മുന്നിലെ പോംവഴിയെന്ന സന്ദേശമാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest