പുതിയ സര്‍ക്കാരിന്റേത് മികച്ച തുടക്കം; ആശംസകളുമായി വിഎസ്

Posted on: May 25, 2016 10:11 am | Last updated: May 26, 2016 at 9:22 am
SHARE

vs-achuthanandanകോഴിക്കോട്: പുതിയ സര്‍ക്കാരിന്റേത് മികച്ച തുടക്കമെന്ന് വിഎസ് അച്യുതാനന്ദന്‍.ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാര്‍ഹങ്ങളാണെന്നും മികച്ച തുടക്കമായി ഇതിനെ കാണുന്നുവെന്നും വിഎസ് വിശദമാക്കി.

ഇതിനകം തന്നെ ഭീഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം. അതിനാല്‍ നമ്മള്‍ സദാ ജാഗരൂകരായിരിക്കണമെന്നും വിഎസ് പറയുന്നു. ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്ന് പ്രതീക്ഷിക്കുന്നെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.