പൂവന്‍കോഴിയുടെ ആക്രമണത്തില്‍ ബാലന് പരുക്കേറ്റു

Posted on: May 25, 2016 12:53 am | Last updated: May 24, 2016 at 11:54 pm

chn poovankozi aakramanamഅങ്കമാലി: പൂവന്‍കോഴിയുടെ ആക്രമണത്തില്‍ ബാലന് കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശി അരുണ്‍കുമാര്‍ സൗമ്യ -ദമ്പതികളുടെ മകനായ അഭിദര്‍ശിനാണ് പൂവന്‍ കോഴിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പൂവന്‍ കോഴിയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിദര്‍ശന്‍ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴിയാണ് കുഞ്ഞിനെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനോടു ചേര്‍ന്നുള്ള കപ്പത്തോട്ടത്തില്‍ വെച്ചായിരുന്നു കോഴിയുടെ ആക്രമണം. അക്രമണത്തില്‍പ്പെട്ട കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാവ് സൗമ്യ ഓടിച്ചെല്ലുമ്പോള്‍ നിലത്തു വീണുകിടക്കുന്ന അഭിദര്‍ശിന്റെ മുഖത്ത് കയറിനിന്ന് കൊത്തുന്ന കോഴിയെയാണ് കണ്ടത്.
കോഴിയുടെ കൊത്തേറ്റ് ഇടതു കണ്‍പോളകള്‍, കണ്‍തടം, ചുണ്ട് എന്നിവിടങ്ങളില്‍ കാര്യമായി മുറിവേറ്റിരുന്നു. കണ്ണില്‍ നിന്നു ചോരയൊലിക്കുന്നനിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞിന് പരിശോധനകള്‍ പുര്‍ത്തിയാക്കി അടിയന്തര ശസ്ത്രക്രിയ നടത്തി. ഗിരിരാജ ഇനത്തില്‍ പെട്ട പൂവന്‍കോഴിയാണ് കുഞ്ഞിനെ ആക്രമിച്ചത്.