Connect with us

Gulf

എ സി എസ് ദോഹ സ്‌കൂള്‍ പുതിയ കാമ്പസ് നിര്‍മിക്കുന്നു

Published

|

Last Updated

ദോഹ: കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ലഭിക്കുന്ന ഇന്റര്‍നാഷനല്‍ സ്‌കൂളുമായി എ സി എസ് ദോഹ. 2019 അധ്യയന വര്‍ഷത്തില്‍ 2470 കുട്ടികള്‍ക്ക് അധികം പ്രവേശനം നനല്‍കാന്‍ കഴിയുന്ന വിധമാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ വികസിപ്പിക്കുന്നതെന്ന് എ സി എസ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
60,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സ്‌കൂള്‍ കാമ്പസ് തയാറാക്കുന്നത്. നിലവിലുള്ള കാമ്പസിന്റെ അഞ്ചിരട്ടി വലുതാണിത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കോണ്‍ട്രാകടിംഗ് കമ്പനിയായ മോര്‍ട്ടണ്‍ ആണ് സ്‌കൂള്‍ നിര്‍മാണം നടത്തുന്നത്. അല്‍ ശാമല്‍ റോഡില്‍ ഐകിയ ജംഗ്ഷനു സമീപം അല്‍ ഖീസയിലാണ് സ്‌കൂളിനു വേണ്ടി സ്ഥലം എടുത്തിരിക്കുന്നത്. രാജ്യാന്തര ആര്‍ക്കിടെക്ചര്‍ കമ്പനിയായ ബ്രോഡ്‌വേ മല്യാന്‍ ആണ് സ്‌കൂളിന്റെ രൂപകല്പന നടത്തിയത്. പാഠ്യേതര മേഖലയില്‍ കൂടി കുട്ടികള്‍ക്ക് മികവു പുലര്‍ത്താനും പരിശീലനം നേടാനുമുള്ള സൗകര്യങ്ങള്‍ സ്‌കൂളിലുണ്ടാകും.
രാജ്യത്തിന്റെ വളര്‍ച്ചക്കൊപ്പം സഞ്ചരിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുന്ന ഖത്വറിന്റെ വികസനത്തില്‍ പങ്കു ചേരുകയും ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് മുന്‍നിര ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതെന്ന് എ സി എസ്. എം ഡി ക്രിസ് ജോണ്‍സണ്‍ പറഞ്ഞു. പുതിയ കാമ്പസ് അതി നൂതനവും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതുമായിരിക്കും. മികച്ച അധ്യാപകരെയും വിദ്യാഭ്യാസ വിദഗ്ധരെയും ആകര്‍ഷിക്കുന്നതുമാകും സ്‌കൂള്‍.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യമുള്ള ലൊക്കേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗര്‍റാഫയില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസാണ് പുതിയ സ്‌കൂളായി മാറ്റുന്നത്.