സംസ്ഥാന ഖജനാവ് കാലിയല്ല: ഉമ്മന്‍ ചാണ്ടി

Posted on: May 24, 2016 11:20 am | Last updated: May 25, 2016 at 10:12 am

oommenതിരുവനന്തപും: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയല്ലെന്ന് തോമസ് ഐസക്കിന് ചുമതയയല്‍ക്കുമ്പോള്‍ മനസ്സിലാകുമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലേത് ഒഴിഞ്ഞ ഖജനാവാണെന്ന നിയുക്ത ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിപദവി ഏറ്റെടുക്കുന്നതിന് മുമ്പാണ് ഐസക്ക് പ്രസ്താവന നടത്തിയത്. പദവി ഏറ്റെടുക്കുന്നതോടെ അദ്ദേഹത്തിന് നിലപാട് മാറ്റേണ്ടിവരും. പ്രതിപക്ഷ നേതാവീന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.