അനുരാഗ് ഠാക്കൂര്‍ ബിസിസിഐ പ്രസിഡന്റ്

Posted on: May 22, 2016 11:03 am | Last updated: May 22, 2016 at 4:18 pm

anurag thakur മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കൂറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായി, മുംബൈയില്‍ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് അനുരാഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന പെരുമയും നാല്‍പത്തിയൊന്നുകാരനായ അനുരാഗിന് സ്വന്തം.റിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായി, മുംബൈയില്‍ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് അനുരാഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന പെരുമയും നാല്‍പത്തിയൊന്നുകാരനായ അനുരാഗിന് സ്വന്തം.

പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന ദിനമായ ഇന്നലെ വരെ മറ്റാരും പത്രിക നല്‍കിയിരുന്നില്ല. ബിസിസിഐയുടെ 34 ആമത് പ്രസിഡന്റാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അനുരാഗ് ഠാക്കൂര്‍.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി എന്നനിലയിലാണ് ലോക്‌സഭയിലെ ബിജെപി എംപി കൂടിയായ ഠാക്കൂര്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരിക്കുന്നത്. കിഴക്കന്‍ മേഖലയിലെ ബംഗാള്‍, അസാം, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ രാജ്യങ്ങളിലെ എല്ലാ പ്രതിനിധികളുടേയും പിന്തുണ ഠാക്കൂറിന് ലഭിച്ചു. മേഖലാടിസ്ഥാനത്തിലെ ഊഴമനുസരിച്ച് ഇത്തവണ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അധികാരം കിഴക്കന്‍ മേഖലയ്ക്കായിരുന്നു.