വി എസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കുമെന്ന് യെച്ചൂരി

Posted on: May 21, 2016 8:09 pm | Last updated: May 22, 2016 at 10:23 am
SHARE

vs and pinarayi with yechuriന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കും വിധമുള്ള പദവിയാകും നല്‍കുക. പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ വിഎസിന്റെ കാര്യത്തില്‍ പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നതിനിടെയാണ് യെച്ചൂരിയുടെ പ്രസ്താവന. വിഎസിനെ ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രയോട് യെച്ചൂരി ഇന്നലെ ഉപമിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ച പടക്കുതിരയാണ് വിഎസ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.