നീറ്റ് പരീക്ഷ ഈ വര്‍ഷം ഇല്ല

Posted on: May 20, 2016 2:26 pm | Last updated: May 20, 2016 at 9:28 pm

medical entranceന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ അഥവാ നീറ്റ് ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നീറ്റ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണിത്. ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ ഏകീകൃ പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ഇതിനെതിരായ വിവിധ ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു.